കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ക്ഷേത്ര സ്ഥാനീകന്‍ മരിച്ചു. ഉപ്പള ഭഗവതീ ക്ഷേത്രത്തിലെ കാരണവര്‍ രമേശ കാരണവര്‍(38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മംഗല്‍പാടി പ്രതാപ് നഗര്‍ സ്വദേശിയായ ഇദ്ദേഹം മുളിഞ്ച ഭണ്ഡാര തറവാട് വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ഭഗവതീ ക്ഷേത്രത്തിലെ കാരണവരായത്. മൃതദേഹം വൈകീട്ട് പ്രതാപ് നഗറിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കൃഷ്ണയുടെയും കുസുമയുടെയും മകനാണ്. കൃപയാണ് ഭാര്യ. മനസ്വി മകളാണ്. ഗണേശ, രമ്യ.







