കാറഡുക്ക: ടെറ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യണമെന്നും അധ്യാപകരുടെ ജോലി സംരക്ഷിക്കണമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 12ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണമെന്നു ആവശ്യം ഉന്നയിച്ചു. കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
എം. മാധവന്‍, യു. ശ്യാമഭട്ട്, ടി.കെ.എ ഷാഫി, കെ. രാഘവന്‍, എം എ അരുണ്‍കുമാര്‍ ടി.ദാമോദരന്‍ പ്രസംഗിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബാലന്‍ എന്നിവരെ
ആദരിച്ചു.







