കാസര്‍കോട്: ഏഴുവയസുകാരന്‍ പനിബാധിച്ച് മരിച്ചു. കോളിച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി രുക്മാന്‍ഗഭയുടെ മകന്‍ ഋത്വിക് ആണ് മരിച്ചത്. ചെറുപനത്തടി സെന്‍മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മാണ്ഡ്യയിലെ ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം ഋത്വിക് നാട്ടില്‍പോയിരുന്നു. അവിടെ വച്ച് പനിബാധിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പനിമൂര്‍ച്ഛിച്ചാണ് മരണം. വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ചൈത്രയാണ് മാതാവ്. ധനലക്ഷ്മി സഹോദരിയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് പിതാവ്. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി കുടുംബം കോളിച്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയാണ്. ഋത്വികിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.







