കാസര്‍കോട്: വീട്ടമ്മ കോയിപ്പാടിയിലെ മകളുടെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പഴയങ്ങാടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ ശാന്ത(68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോയിപ്പാടിയിലെ മകള്‍ ബബിതയുടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അടുത്തിടെയാണ് കോയിപ്പാടിയില്‍ മകള്‍ക്കൊപ്പം താമസിക്കാന്‍ എത്തിയത്. മറ്റുമക്കള്‍: മനോജ്, മഹേഷ്, മണി.







