കാസര്‍കോട്: മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പത്തിനകം നിയോജക മണ്ഡലം തലങ്ങളില്‍ കണ്‍വെന്‍ഷനുകളും പഞ്ചായത്ത് തലങ്ങളില്‍ ‘കട്ടനും പാട്ടും’ സാംസ്‌കാരിക സദസ്സുകളും പ്രചരണ കൂടാരവും ശാഖാ തലങ്ങളില്‍ പ്രചരണ പ്ലോട്ടുകളും പോസ്റ്റര്‍ ഡേയും സംഘടിപ്പിക്കും.
കോളേജ് തലങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങളും ഹരിത, മെഡിഫെഡ്, ബാലകേരളം സംഗമങ്ങളും നടത്തും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ സ്ഥാപിക്കും.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജന സെക്ര അന്‍സാഫ് കുന്നില്‍, അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍, സയ്യിദ് താഹ, സലാം, ഷഹീദ റാഷിദ്, ജംഷീര്‍, ശിഹാബ്, അല്‍ത്താഫ്, ബിലാല്‍, അഷ്രീഫ ജാബിര്‍, ശാനിദ്, യൂസുഫ് ദാരിമി, ശഹീദ്, ഹാഷിര്‍ മൊയ്തീന്‍, സിറാജ്, മന്‍സൂര്‍, സാലിം, സര്‍ഫ്രാസ് പ്രസംഗിച്ചു.







