എ.എസ്.ഡി ലിസ്റ്റ് കന്നഡ ഭാഷയിലും ലഭ്യമാക്കണം: എംഎല്‍ അശ്വിനി

കാസര്‍കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മരണമടഞ്ഞവരുടെയും സ്ഥലം മാറിപ്പോയവരുടെയും കണ്ടെത്താന്‍ സാധിക്കാത്തവരുടെയും പട്ടിക കന്നഡ ഭാഷയില്‍ ലഭ്യമാക്കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി തെരഞ്ഞെടുപ്പ് കമ്മീഷനോടവശ്യ പ്പെട്ടു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബഹുഭൂരിഭാഗം സമ്മതിദായകര്‍ക്കും മലയാളഭാഷ വശമില്ലാത്തതിനാല്‍ എ.എസ്.ഡി ലിസ്റ്റില്‍ അവരുടെ പേര് പരിശോധിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നു ഇലക്ഷന്‍ കമ്മിഷനയച്ച കത്തില്‍ അവര്‍ പറഞ്ഞു. നല്ലൊരു ശതമാനത്തിനും പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടാവും. വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ എ.എസ്.ഡി ലിസ്റ്റ് എത്രയും പെട്ടെന്ന് കന്നഡ ഭാഷയിലോ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലോ പ്രസിദ്ധീകരിക്കണമെന്ന് അശ്വിനി കമ്മീഷനോട് ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page