കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എട്ടു പ്രാദേശിക നേതാക്കളെ മുസ്ലീംലീഗ് പുറത്താക്കി. കുംബഡാജെയിലെ പി ഖദീജ, എം ഫാറൂഖ്, ഉബൈദ്, അബ്ദുല്‍ റഹ്‌മാന്‍, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ അമാനുള്ള കോളിയാട്, ചെങ്കള പഞ്ചായത്തിലെ മുഹമ്മദ് കുഞ്ഞി ബാരിക്കാട്, ബി എ കബീര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ റാഫി എരിയാല്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നു അറിയിച്ചു. കുംബഡാജെ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പാര്‍ട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇറക്കിയതാണ് കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ആയ ഫാറൂഖിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഇടയാക്കിയതെന്നു ഭാരവാഹികള്‍ പറഞ്ഞു.
പ്രസ്തുത വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലം സെക്രട്ടറി എസ് മുഹമ്മദ് 85 വോട്ടിനാണ് വിജയിച്ചത്.







