കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റു പ്രതി ജയില്‍ ചാടാന്‍ ശ്രമിച്ചു. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ പ്രതിയായ നെല്ലിക്കട്ട, ആമൂസ് നഗറിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ടിഎം അബ്ദുല്‍ സുഹൈല്‍ ആണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ട് എന്‍ ഗിരീഷ് കുമാറിന്റെ പരാതിയില്‍ റിമാന്റു പ്രതിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
പ്രഭാത കൃത്യങ്ങള്‍ക്കായി സെല്ലില്‍ നിന്നു പുറത്തിറക്കി തിരികെ കയറ്റുന്നതിനിടയില്‍ അടുക്കളയുടെ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒരു ക്വാര്‍ട്ടേഴ്‌സില്‍ നിന്നു 10,000 രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സുഹൈല്‍ 2025 ജൂലായ് 31 മുതല്‍ ജില്ലാ ജയിലില്‍ റിമാന്റിലാണ്.







