കാസര്‍കോട്: ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദത്തിലാക്കി പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ സംഭവത്തില്‍ ചന്തേര പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. തൃക്കരിപ്പൂര്‍, ബീരിച്ചേരിയിലെ റിയാസിനെതിരെയാണ് കേസെടുത്തത്. ഇതോടെ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവ പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 16 ആയി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം.
അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി സി. ഗിരീഷ് (50), ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ സൈനുദ്ദീന്‍ (52), വെള്ളച്ചാലിലെ സുകേഷ് (30), പന്തല്‍ ജീവനക്കാരന്‍ തൃക്കരിപ്പൂരിലെ റയീസ് (30), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ അഫ്‌സല്‍ (23), ചീമേനിയിലെ ഷിജിത്ത് (36), നാരായണന്‍ (60), പിലിക്കോട്ടെ ചിത്രരാജ് (48) തുടങ്ങിയ പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണ് ചന്തേരയില്‍ നടന്നത്.







