കാസര്‍കോട്: മനുഷ്യര്‍ക്കൊപ്പമെന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്രക്ക് ഇന്ന് (വ്യാഴം) തുടക്കം. ഉച്ചയ്ക്ക് ഉള്ളാള്‍ ദര്‍ഗാ സിയാറത്തോടെയാണ് യാത്ര ആരംഭിക്കുക. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാറും കേരള യാത്രാ സമിതി ചെയര്‍മാന്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ചേര്‍ന്ന് കാന്തപുരത്തിന് പതാക കൈമാറും. ജംഇയ്യത്തുല്‍ ഉലമ കര്‍ണ്ണാടക പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദര്‍, ദര്‍ഗ പ്രസിഡണ്ട് ഹനീഫ് ഹാജി ഉള്ളാള്‍, ഡോ. മുഹമ്മദ് ഫാസില്‍റസ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനം വൈകിട്ട് അഞ്ചിന് ചെര്‍ക്കളയില്‍ നടക്കും. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആധ്യക്ഷം വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കര്‍ണ്ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, സിഎച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, എകെഎം അഷ്‌റഫ്, ചിന്മയമിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവേകാനന്ദ സരസ്വതി, ഫാ. മാത്യു ബേബി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി എന്നിവര്‍ യാത്രയുടെ ഉപനായകരാണ്.
എല്ലാ ജില്ലകളിലും പര്യടനം നടത്തിയ ശേഷം യാത്ര 16ന് വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.







