മനുഷ്യരാശി പൂര്‍ണമായും അവസാനിക്കുന്ന വര്‍ഷം വരുന്നു; 2026 ല്‍ മൂന്നാം ലോകമഹായുദ്ധം, എഐയുടെ അപ്രമാധിത്വം, അന്യഗ്രഹ ജീവികളെ കണ്ടുമുട്ടും; വീണ്ടും ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ബാബവംഗ

ബാല്‍ക്കണ്‍സിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വംഗയുടെ 2026 പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമേരിക്കയില്‍ സെപ്തംബര്‍ 11ന് നടന്ന ഭീകരാക്രമണം, കോവിഡ് മഹാമാരി, ഐസിസിന്റെ ഉദയം തുടങ്ങി ലോകത്തെ നടുക്കിയ പല സംഭവങ്ങളും ബാബ വംഗ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. 9/11 ആക്രമണം മുതല്‍ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അമേരിക്കയിലെ വിജയം വരെയുള്ളതെല്ലാം ബാബ വംഗ വളരെ മുമ്പുതന്നെ പ്രവചിച്ചതായി പറയപ്പെടുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ച അന്ധയായ ജ്യോതിഷി, പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ച് കൃത്യമായ ഒരു വര്‍ഷം പ്രവചിച്ചിട്ടുണ്ടെന്നാണ് അനുയായികള്‍ അവകാശപ്പെടുന്നത്. മുത്തശ്ശി വാംഗ എന്ന പേരില്‍ ലോക പ്രശസ്തയാണ് ബാബ വംഗ.
വാന്‍ഗയുടെ പ്രവചനമനുസരിച്ച്, ലോകത്തിന്റെ കിഴക്കന്‍ ഭാഗത്തെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒരു വലിയ യുദ്ധമായി മാറിയേക്കാം. ഈ യുദ്ധത്തിന്റെ ജ്വാലകള്‍ പാശ്ചാത്യ രാജ്യങ്ങളിലെത്തും, അവിടെ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും. ഈ സംഘര്‍ഷം ആഗോള ശക്തിയുടെ സന്തുലിതാവസ്ഥയെ പൂര്‍ണ്ണമായും മാറ്റിമറിച്ചേക്കാം. ഒരു പ്രമുഖ റഷ്യന്‍ നേതാവിന് അത് നിയന്ത്രിക്കാന്‍ കഴിയുമെന്നും പ്രവചനത്തില്‍ പറയുന്നു. മൂന്നാം ലോക മഹായുദ്ധം, എഐയുടെ അപ്രമാധിത്വം, സ്വര്‍ണ്ണവിലയിലെ വര്‍ദ്ധനവ്, സാമ്പത്തിക തകര്‍ച്ച തുടങ്ങിവയും പ്രവചനത്തില്‍ സൂചിപ്പിക്കുന്നു. 2026 ല്‍ ലോകം ചില ഗുരുതരമായ പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചേക്കാമെന്നും വാന്‍ഗ സൂചന നല്‍കി. പാരിസ്ഥിതിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, കനത്ത മഴ മൂലമുള്ള വെള്ളപ്പൊക്ക സാധ്യത, വരള്‍ച്ച, ഭൂകമ്പം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും അത് സൂചന നല്‍കുന്നു. മനുഷ്യന്‍ ആദ്യമായി 2026 നവംബറില്‍ അന്യഗ്രഹജീവികളെ ആദ്യമായി കണ്ടുമുട്ടും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഒരു വലിയ ബഹിരാകാശ പേടകത്തിലെ അപരിചിതമായ ഒരു നാഗരികത മനുഷ്യരെ സമീപിക്കുമെന്നും ബാബ വംഗ പ്രവചിച്ചതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1996 -ല്‍ മരണശേഷമാണ് ബാബ വംഗ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. അമ്പരപ്പിക്കുന്ന പ്രവചനങ്ങളാണ് പിന്നീട് പുറത്തുവന്നുകൊണ്ടിരുന്നത്. 1911 ല്‍ ബള്‍ഗേറിയയില്‍ ജനിച്ച വംഗേലിയ പാണ്ഡേവ ദിമിത്രോവ എന്ന ബാബ വംഗയ്ക്ക് പന്ത്രണ്ടാം വയസില്‍ ഒരു ചുഴലിക്കാറ്റില്‍ പെട്ടാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page