കെ എസ് ആർ ടി സി ഉല്ലാസയാത്ര, മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന ബസ് യാത്രക്കിടെ കത്തി നശിച്ചു, മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ട് വൻ ദുരന്തം ഒഴിവായി
കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയില്‍ നിന്നും ചൊവ്വാഴ്ച രാത്രി പുറപ്പെട്ട ബസ്സാണ് കത്തിയത്. സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് സര്‍വ്വീസിന് ഉപയോഗിച്ചത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസില്‍ …