ആശുപത്രി കിടക്കയില്‍ അമ്മ വെള്ളത്തിനായി യാചിച്ചെങ്കിലും നല്‍കിയില്ല; അത് ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന് നടന്‍ അര്‍ഷാദ് വാര്‍സി

മുംബൈ: കുട്ടിക്കാലത്ത് മാതാപിതാക്കളുടെ പരിചരണം ലഭിക്കാത്തതിലുള്ള ദു:ഖം അനുസ്മരിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി. 14 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ ചെലവഴിച്ചതിനാല്‍ തനിക്ക് കുടുംബവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സാധിച്ചിരുന്നില്ലെന്നും എട്ടു വയസ്സുമുതല്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ കഴിയുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. തന്റെ അമ്മയെക്കുറിച്ചുള്ള അവസാന ഓര്‍മ്മകള്‍ ഭയാനകമാണെന്നും അത് തന്നെ ഇന്നും വേട്ടയാടുന്നുണ്ടെന്നും താരം പറഞ്ഞു. അച്ഛന്റെ …

ലോകത്ത് ആദ്യം പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ന്യൂഡല്‍ഹി: ലോകത്ത് ആദ്യം പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് പുതുവത്സരം പിറന്നത്. ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും ഏഴരയോടെ ക്യൂന്‍സ് ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കന്‍ കൊറിയയിലെ പ്യോങ്യാങ്ങിലും …

കെട്ടിടത്തില്‍ നിന്നും ചാടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്‌കൂളിന്റെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കി

ജയ്പൂര്‍: കെട്ടിടത്തില്‍ നിന്നും ചാടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.എസ്.ഇയുടെ നടപടി. ജയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷമാണ് സ്‌കൂളിനെതിരെ നടപടി എടുത്തത്. കുട്ടിയുടെ മരണത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ …

കുപ്പിവെള്ളവുമായി കെഎസ്ആര്‍ടിസി; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഒരു വിഹിതം ലഭിക്കും, സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് നല്‍കും. ഒരു കുപ്പി വിറ്റാല്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മിഷനായി നല്‍കും.കെ.എസ്.ആര്‍.ടി.സിയുടെ തന്നെ ഫണ്ടില്‍ നിന്നാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്.ഉടന്‍ തന്നെ ഈ സംവിധാനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെന്ന് കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍ പറഞ്ഞു. നിലവില്‍ ഒരു കമ്പനിക്കും …

കാന്തപുരം നയിക്കുന്ന കേരളയാത്ര നാളെ തുടങ്ങും; പതാക കൈമാറ്റം ഉള്ളാളില്‍, ഉദ്ഘാടന സമ്മേളനം ചെര്‍ക്കളയില്‍

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്ര ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്.സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത സാരഥികള്‍ യാത്രയില്‍ ഉണ്ടാകും.മനുഷ്യര്‍ക്കൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ഉള്ളാള്‍ ദര്‍ഗ്ഗ സിയാറത്തോടെ …

പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ പാണത്തൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് പാണത്തൂര്‍ സ്വദേശി മരിച്ചു. പാണത്തൂര്‍ കരിക്കെ തോട്ടം സ്വദേശിയും ഇപ്പോള്‍ നീലേശ്വരം കോട്ടപ്പുറം താമസക്കാരനുമായ മാളിയേക്കാല്‍ അബൂബക്കര്‍ ഹാജി (78)ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പോകവെ കാസര്‍കോട് വച്ചു മരണപ്പെടുകയായിരുന്നു. സംസ്‌കാരം കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ: നഫീസത്ത് ഹജ്ജുമ്മ. ഏക മകന്‍: അഷ്റഫ് (കുവൈത്ത്). സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, റുക്കിയ, ജമീല, അഫ്‌സ, അബ്ദുള്ള ഹാജി, അബ്ദുല്‍ റഹ്‌മാന്‍, ദാവുദ് ഹാജി, അബ്ദുല്‍ കരീം, ഉമ്മര്‍ …

മദ്യ ലഹരിയില്‍ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ബന്ധുവിന് നേരെയും ആക്രമണം; മുന്നാട്ടെ 59 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഭാര്യയെയും ബന്ധുവായ യുവാവിനെയും ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ചു. സംഭവത്തില്‍ 59 കാരന്‍ അറസ്റ്റിലായി. ചമ്പക്കാട്ടെ ജാനകി(54), സഹോദരിയുടെ മകന്‍ സുരേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുന്നാട് ചമ്പക്കാട് ആണ് സംഭവം. മദ്യപാനിയായ രവീന്ദ്രന്‍ വീട്ടില്‍ സ്ഥിരമായി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാനകി മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ജാനകി താമസിക്കുന്ന വീട്ടിലെത്തിയും ഉപദ്രവം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് വീടിന് പുറത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന …

കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് കുടുംബം; ജംഗ്ഷനുകളിലെല്ലാം പോസ്റ്ററുകള്‍

ദിയോറിയ: കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് കുടുംബം. ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ഒരു കുടുംബമാണ് തങ്ങളുടെ പ്രിയപ്പെട്ട ‘ഹൂര്‍’ എന്ന വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ദിയോറിയയിലെ തിരക്കേറിയ ജംഗ്ഷനുകളിലെല്ലാം പൂച്ചയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദിയോറിയയിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന യുസഫ് ചിഷ്തിയാണ് പൂച്ചയുടെ ഉടമ. ഡിസംബര്‍ 21 ന് ആണ് പൂച്ചയെ കാണാതായത്. വാതില്‍ തുറന്നു കിടക്കുമ്പോള്‍ പൂച്ച പുറത്തേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്.പ്രദേശത്തെ ശുചീകരണ തൊഴിലാളികള്‍ക്കും ഇവര്‍ വിവരം നല്‍കിയിട്ടുണ്ട്. …

നഗരസഭ വിതരണം ചെയ്ത പൈപ്പ് വെള്ളം കുടിച്ച് വന്‍ ദുരന്തം; എട്ടു മരണം, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് എട്ടുപേര്‍ മരിച്ചു. ആയിരത്തിലധികം രപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഭഗീരത്പുര പ്രദേശത്ത് നഗരസഭ വിതരണം ചെയ്ത പൈപ്പ് വെള്ളം കുടിച്ചവരാണ് മരണപ്പെട്ടത്. വെള്ളം കുടിച്ചവര്‍ക്ക് തിങ്കളാഴ്ച രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നൂറിലധികം ആളുകളെ നിലവില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിതരണം ചെയ്ത വെള്ളത്തിന് അസാധാരണമായ രുചിവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. മൂന്ന് ദിവസം മുന്‍പ് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 വയസുകാരന്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതം …

ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു

തളിപ്പറമ്പ്: ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ പയ്യാവൂര്‍ സ്വദേശി പ്രദീപ്കുമാറിനെ പരിയാരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെയാണ് പ്രതിയ എസ്.ഐ.ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പരിയാരം മെഡി.കോളേജ് ആശു പത്രിയിൽ എത്തിച്ചു. പൊലീസ് കാവലില്‍ ചികിത്സയിലാണ് പ്രദീപ്കുമാര്‍. 22നാണ് ഗവ. ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

കാര്‍ ഇടിച്ച് പരിക്കേറ്റ വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

കണ്ണൂര്‍: കാര്‍ ഇടിച്ച് പരിക്കേറ്റ വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല (62)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരിച്ചു. കുടിയാന്മല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിച്ചയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മകള്‍: അമ്പിളി (മുന്‍ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക). മരുമകന്‍: …

ചേറ്റുകുണ്ടില്‍ ട്രെയിന്‍ തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാസര്‍കോട്: ചിത്താരി, ചേറ്റുകുണ്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പള്ളിക്കര, പൂച്ചക്കാട്ടെ മാളികയില്‍ മുഹമ്മദിന്റെ മകന്‍ ഗഫൂര്‍ (30) ആണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെയാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഒരാളെ ഇടിച്ചുതെറുപ്പിച്ചത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുറ്റിക്കാടും ഇരുട്ടുമാണ് ട്രെയിന്‍ ഇടിച്ച ആളെ കണ്ടെത്താന്‍ തടസ്സമായത്. ബുധനാഴ്ച രാവിലെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞത്.

ബദിയഡുക്ക പഞ്ചായത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം: പഞ്ചായത്ത് പ്രസിഡണ്ട്

ബദിയടുക്ക: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ഡി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി ഡയരക്ടര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. അക്കൗണ്ടന്റ്, സീനിയര്‍ ക്‌ളര്‍ക്ക്, യു.ഡി. ക്ലര്‍ക്ക്, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍(2) എന്നീ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. മതിയായ ജീവനക്കാര്‍ ഇല്ലാത്ത സ്റ്റാല്‍ ഒരു സര്‍ട്ടിഫിക്കേറ്റിന് വേണ്ടി ജനങ്ങള്‍ പല തവണ ഓഫീസ് കയറി ഇറങ്ങണം. ഇത് ഒഴിവാക്കാനായി ഉടനെ ഒഴിവുള്ള സ്റ്റാഫ് നികത്തണമെന്ന് …

വി.ടി.ആര്‍.എന്‍.ടി; പുത്തന്‍ വിമാനത്തിന് രത്തന്‍ ടാറ്റയുടെ പേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: എയര്‍ ഇന്ത്യയുടെ പുത്തന്‍ വിമാനത്തിന് ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പേരിട്ട് കമ്പനി. വി.ടി.ആര്‍.എന്‍.ടി എന്നാണ് ബോയിങ് മാക്‌സ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ ആര്‍.എന്‍.ടി രത്തന്‍ നവല്‍ ടാറ്റയെ ആണ് പ്രതിനിധീകരിക്കുന്നത്. രത്തന്‍ നേവല്‍ ടാറ്റയുടെ 88-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, സിയാറ്റിലിലെ ബോയിംഗ് നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 51-ാമത് 737-8 മാക്‌സ് വിമാനം ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്നത്. വിമാനത്തെ ജീവനക്കാര്‍ ആദരവോടെയാണ് വരവേറ്റത്. ഈ വിമാനം വിഷനറി എയര്‍ക്രാഫ്റ്റ് …

അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍

ഗുഡ്ഗാവ്: അമ്മയോട് പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഫരീദാബാദിലെ 25കാരിയാണ് പീഡനത്തിനിരയായത്. തനിച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് വാഹനത്തില്‍ കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുമണിക്കൂറോളം വാഹനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ മുഖത്തിന് ആഴത്തില്‍ മുറിവേറ്റു. 12 തുന്നലുകള്‍ വേണ്ടി വന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഫരീദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില …

‘ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം’; മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

നാഗ്പുര്‍: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. നാഗ്പുരിലെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തുന്നതിനിടെ ബെനോഡ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് …

‘നിന്റെ മുഖത്ത് മൂത്രമൊഴിക്കും’; ഗതാഗതക്കുരുക്കിനിടെ ദമ്പതിമാരോട് കയര്‍ത്ത് വനിതാ എസ്ഐ

ലഖ്നൗ: ഗതാഗതക്കുരുക്കിനിടെ നിയന്ത്രണം വിട്ട് ദമ്പതിമാരോട് കയര്‍ത്ത് സംസാരിക്കുന്ന വനിതാ എസ്ഐയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റ് നഗരത്തിലെ ബോംബെ ബസാറിലുണ്ടായ ഗതാഗതക്കുരുക്കിനിടെയാണ് സ്വകാര്യ കാറില്‍ യൂണിഫോം ധരിച്ചെത്തിയ വനിതാ എസ്ഐ രത്ന രതി മുന്നിലുണ്ടായിരുന്ന കാറിലെ ദമ്പതികളോട് പൊട്ടിത്തെറിച്ചത്. കാറില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവറോട് ‘നിന്റെ മുഖത്ത് മൂത്രമൊഴിക്കുമെന്ന്’ എസ്ഐ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഗതാഗതക്കുരുക്കില്‍പ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഈ രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ വൈറലായതോടെ വനിതാ എസ്ഐക്കെതിരെ …

വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം; സിസിടിവി പരിശോധിച്ചപ്പോള്‍ ഞെട്ടി നാട്ടുകാര്‍; പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത് വന്‍ ട്വിസ്റ്റ്

തിരുവനന്തപുരം: വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് ഭയന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി പൊലീസ് അന്വേഷണം. തിരുവനന്തപുരം നേമത്താണ് കഴിഞ്ഞദിവസങ്ങളില്‍ ഇടറോഡുകളിലെ തൂണുകളില്‍ വട്ടത്തിലുള്ള ചുവന്ന അടയാളം കണ്ടത്. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ സിസിടിവി പരിശോധിച്ചതോടെ കൂടുതല്‍ ഭയന്നു. മുഖംമൂടികളായ ഒരു സംഘം പോസ്റ്റുകളില്‍ ചുവന്ന അടയാളം വരയ്ക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. മോഷണ സംഘമോ, കുട്ടികളെ കടത്തുന്നവരോ ആകാം ഇതിന് പിന്നിലെന്ന് ഭയന്ന നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. …