കാസര്‍കോട്: വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികിത്സയ്ക്കിടെ മരിച്ചു. ചെറുവത്തൂര്‍ തിമിരിയില്‍ വാടകവീട്ടില്‍ താമസിക്കാരിയും കരിന്തളം വരയില്‍ സ്വദേശിനിയുമായ സാവിത്രി(47)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി തിമിരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ സാവിത്രി.യെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ച മരണം സംഭവിച്ചു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരിന്തളം വരയിലെ വീട്ടിലെത്തിച്ച മൃതദേഹം കൊണ്ടോടി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതരായ കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എം സുരേശന്‍. മക്കള്‍: സുമേഷ്, മഞ്ജിമ. മരുമക്കള്‍: അരുണ്‍ കുമാര്‍, ഐശ്വര്യ. സഹോദരങ്ങള്‍: പുഷ്പ, ലക്ഷ്മി.







