തളങ്കര: തളങ്കര ഖാസിലേനിലെ പരേതനായ പി. സീതിക്കുഞ്ഞി മാസ്റ്ററുടെ മകന്‍ പി.എസ് അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ തളങ്കര ബാങ്കോട്ടെ സുഹ്റാബി(60) അന്തരിച്ചു. തളങ്കര ബാങ്കോട്ടെ പരേതനായ കെ.എം അബ്ദുല്‍ ഖാദറിന്റെയും അവ്വാബിയുടെയും മകളാണ്. മക്കള്‍: സാഹിറ, ഷിറിന്‍. മരുമക്കള്‍: ഹനീഫ് പള്ളം, മുസ്തഫ പള്ളിക്കാല്‍. സഹോദരങ്ങള്‍: താജുദ്ദീന്‍ ബാങ്കോട്, ശിഹാബുദ്ദീന്‍ ബാങ്കോട്, പരേതയായ ഖമറുന്നിസ, ആബിദ, ഫമീദ.







