കാലടിയിലെ വീട്ടില്‍ നിന്ന് മകന്‍ ഇറക്കി വിട്ടു; തുടര്‍ന്ന് കുമ്പളയിലെ മകളെ കാണാന്‍ കാസര്‍കോട് എത്തിയ മാതാപിതാക്കളെ കാണാതായി

കാസര്‍കോട്: കാലടിയിലെ വീട്ടില്‍ നിന്ന് മകന്‍ പുറത്താക്കിയതിനെ തുടര്‍ന്ന് മകള്‍ താമസിക്കുന്ന കാസര്‍കോട്ടേക്കെത്തിയ വൃദ്ധ മാതാപിതാക്കളെ കാണാതായി. ഷണ്‍മുഖം, രമണി എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ കാണാതായത്. കുമ്പളയിലെ മകളെ തേടി ഇവര്‍ ട്രെയിന്‍ മാര്‍ഗം തിങ്കളാഴ്ച അര്‍ധരാത്രി കാസര്‍കോട് എത്തിയിരുന്നു. വിവരം അറിഞ്ഞ് ആര്‍പിഎഫും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ കുമ്പളയിലെ മകളുടെ വീട്ടിലേക്ക് പോകാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് ഇവരെ രാവിലെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ എത്തിയതായി വിവരം ലഭിച്ചു. അവിടെ നിന്നും രാവിലെ അവര്‍ സ്ഥലം വിട്ടതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page