കൊച്ചി: കാര്‍ ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിന് കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൊച്ചി പൊലീസ് അറസ്റ്റുചെയ്തു. സൈലന്‍സറില്‍ മാറ്റം വരുത്തിയതിന് പൊലീസ് മൂന്ന് വാഹന ഉടമകള്‍ക്കും 10,000 രൂപ വീതം പിഴയും ഇട്ടു. സൈലന്‍സറില്‍ വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ഇന്ന് പുലര്‍ച്ചെ കൊച്ചി ക്വീന്‍സ് വോക്വേയിലായിരുന്നു സംഭവം. ക്രിസ്മസ് ന്യൂ ഇയര്‍ പ്രമാണിച്ച് പട്രോളിങ് നടത്തുകയായിരുന്ന സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സംഘമാണ് യുവാക്കളെ പിടികൂടിയത്. മൂന്നു കാറുകളിലും സൈലന്‍സറില്‍ മാറ്റം വരുത്തിയതായി സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. അരൂര്‍ സ്വദേശികളാണ് പിടിയിലായ മറ്റുള്ളവര്‍.







