കാസര്‍കോട്: ശ്വാസതടസ്സത്തെതുടര്‍ന്നു ഒരാഴ്ച മുമ്പു മംഗ്ളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കി മജല്‍ ജഗദാംബ നിലയത്തിലെ അശ്വിക് പി (3) ആണ് മരിച്ചത്. ശ്വാസതടസ്സത്തെതുടര്‍ന്നു വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ ഒരാഴ്ച ചികിത്സിച്ചെങ്കിലും രോഗത്തില്‍ മാറ്റമില്ലാതിരുന്നതിനെത്തുടര്‍ന്നാണ് മംഗ്ളൂരു ആശുപത്രിയിലേക്കു മാറ്റിയത്. അവിടെയും ഒരാഴ്ച ചികിത്സിച്ചുവെന്നു ബന്ധുക്കള്‍ പറഞ്ഞു. അതിനു ശേഷം ശനിയാഴ്ച വൈകിട്ടു വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. കുട്ടിക്കു ന്യുമോണിയ ആയിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. രോഗം തിരിച്ചറിയാതെ നടത്തിയ ചികിത്സയാണ് മരണകാരണമെന്ന് ആരോപണമുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. കാസര്‍കോട് പൊലീസ് കേസെടുത്തു. വിദേശത്തുള്ള പിതാവ് വൈകിട്ടു നാട്ടിലെത്തുമെന്നു കരുതുന്നു.
.







