കാസര്‍കോട്: അഴിത്തല ആലിങ്കീഴില്‍ ഭദ്രകാളീ ക്ഷേത്രോല്‍സവ കാഴ്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തല സ്വദേശി ജിതി(37)ന്റെ പരാതിയില്‍ തൈക്കടപ്പുറം സ്വദേശികളായ എം അഭിനന്ദ്(25), പിവി ധിജിന്‍(20), യഥുനന്ദ്(25), അഭിരാജ് എന്നിവര്‍ക്കെതിരെയും തൈക്കടപ്പുറം സ്വദേശി അഭിനന്ദിന്റെ പരാതിയില്‍ അഴിത്തലയിലെ കെപി ജിതിന്‍(37), സിമിന്‍ ഗോപി, ഷാരോണ്‍ വിനോദ്, കെഎസ് അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. വെള്ളിയാഴ്ച രാത്രിയില്‍ ക്ഷേത്രത്തിലെ ഉല്‍സവ ഭാഗമായുള്ള കാഴ്ചക്കിടെ ചെണ്ടമേളത്തിനൊപ്പം ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യാതൊരു കാരണവുമില്ലാതെ തന്നെയും മൂന്നു സുഹൃത്തുക്കളെയും തടഞ്ഞുവച്ച് അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചുവെന്നാണ് അഭിനന്ദിന്റെ പരാതി. എന്നാല്‍ തന്റെ സഹോദരിമാരുടെ മുകളിലേക്ക് മനപ്പൂര്‍വം വീഴാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വിരോധം വച്ചാണ് സുഹൃത്തുക്കളെയും തന്നെയും അടിച്ചുപരിക്കേല്‍പ്പിച്ചതെന്ന് ജിതിനും പരാതിയില്‍ പറഞ്ഞു.







