എസ്.പി നഗറില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി; മധൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ കാറിലെത്തിയ രണ്ടംഗസംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഷിരിബാഗിലുവിലെ എം ഷാനവാസിന്റെ പരാതിയില്‍ മധൂര്‍ സ്വദേശികളായ പിവി നിസാമുദ്ദീന്‍, മെഹറൂഫ് എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മധൂര്‍ എസ് പി നഗറില്‍ വച്ചാണ് അക്രമമെന്നും പരാതിയില്‍ പറഞ്ഞു. കാറില്‍ വരികയായിരുന്ന പ്രതികള്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അതിനിടയില്‍ അവരിലൊരാള്‍ കത്തിയെടുത്ത് തലയുടെ മര്‍മ്മ സ്ഥാനം നോക്കി ആഞ്ഞുകുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് തലകുനിച്ചതിനാല്‍ തലയുടെ പിറക് വശത്താണ് കുത്തേറ്റതെന്നും അല്ലെങ്കില്‍ മരണംവരെ സംഭവിച്ചേനെയെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page