ചെറുവത്തൂരില്‍ വലിയ അടിപ്പാതയ്ക്ക് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന് വി.വി. രമേശന്‍

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ വലിയ അടിപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി.വി. രമേശന്‍ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് കര്‍മസമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരവേദിയിലെത്തിയതായിരുന്നു അദ്ദേഹം. ചെറുവത്തൂരില്‍ ഗതാഗതയോഗ്യമായ അടിപ്പാതയ്ക്ക് വേണ്ടി ഇത്തരമൊരു സമരം ചെയ്യേണ്ടിവന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. എംപി, എംഎല്‍എ ഉള്‍പെടെയുള്ള എല്ലാ ജനപ്രതിനിധികളും അടിപ്പാത നേടിയെടുക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും വി.വി. രമേശന്‍ ആവശ്യപ്പെട്ടു. 28-ാം ദിവസം ഉപവാസമിരുന്നവര്‍ക്ക് തെക്കുമ്പാടന്‍ വേണു ഹാരാര്‍പ്പണം നടത്തി. ടി. രാജന്‍ അധ്യക്ഷനായി. കെ.കെ. രാജന്‍, കെ.പി. രാമകൃഷ്ണന്‍, പി.കെ. ജ്യോതിഷ്, കെ. ആശാലത, എം.വി. ബീന സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page