കാസര്‍കോട്: സോങ്കാല്‍ ശാന്തിഗുരിയില്‍ 19 കാരനെ വീടിന് പിറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുണാകരന്റെയും സുന്ദരിയുടെയും മകന്‍ ശശികുമാര്‍(19) ആണ് മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിനകത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് പിറകില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: കൗശിക്, സുശാന്ത്.







