കാസര്‍കോട്: ഏരിയാലില്‍ രണ്ടുവയസുകാരനെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുളങ്കരയിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നെന്നാണു വിവരം.
നാട്ടുകാര്‍ ഉടന്‍ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. സഹോദരങ്ങള്‍: നുസ, നാസിം, ന്‌സമി, സല്‍മാന്‍ ഫാരീസ്.







