കാസര്‍കോട്: മുന്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറും ചട്ടഞ്ചാല്‍ സ്വദേശിയുമായ ഡോ.കെവി നാരായണന്‍ അന്തരിച്ചു. 78 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചട്ടഞ്ചാല്‍ അമ്പത്തഞ്ചാംമൈലിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഉദുമയില്‍ ദീര്‍ഘകാലം ധന്വന്തരി ഫാര്‍മസി ആന്റ് പഞ്ചകര്‍മ സെന്റര്‍ സ്ഥാപനം നടത്തിവന്നിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കെവി ചന്ദ്രാവതി(മുന്‍ പഞ്ചായത്തംഗം). മക്കള്‍: എന്‍സി ശ്രീജിത്ത്(ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി), എന്‍സി ശ്രീകാന്ത്(ഗള്‍ഫ്). സഹോദരങ്ങള്‍: കെവി കുഞ്ഞിരാമന്‍ വൈദ്യര്‍(ആറാട്ടുകടവ്), കെവി രമണി(കുന്നുമ്മല്‍, എരോല്‍), കെവി സരസ്വതി(കാഞ്ഞങ്ങാട്), കെവി മാണി(എരോല്‍), കെവി അനന്തന്‍(റിട്ട.എഞ്ചിനീയര്‍, ആകാശവാണി, കുന്ദമംഗലം), കെവി കരുണന്‍(റിട്ട. കായിക അധ്യാപകന്‍, ഉദുമ), കെവി കുമാരി(റിട്ട. എച്ച്.എം മട്ടന്നൂര്‍).







