കാസര്‍കോട്: ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭീമനടി, ചെലേടില്‍ യുവാവിനു വെടിയേറ്റു. സുജിത്തി(45)നാണ് വെടിയേറ്റത്. കള്ളതോക്ക് സ്വയം പരിശോധിക്കുന്നതിനിടയിലാണ് വെടിയേറ്റതെന്ന് പറയുന്നു. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.







