കാസർകോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്‌ക്ലബിന്റെ നേതൃത്വത്തിലുള്ള മേലത്ത് നാരയണന്‍ നമ്പ്യാര്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണെന്റ് ഫെബ്രുവരിയില്‍ 7 മുതല്‍ 14 വരെ നടക്കും. കാനത്തൂരില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മാമാങ്കം നടക്കുന്നത്. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങൾ കളത്തിലിറങ്ങും.ടൂർണ്ണമെന്റ് വിജയത്തിനായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു. ടി ഗോപിനാഥന്‍ നായരെ ചെയര്‍മാനായും രാമപ്രസാദ് കോടോത്തിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. യോഗത്തിൽ സി കെ പുഷ്‌പ, ടി ഗോപിനാഥന്‍ നായര്‍, കെ പി ബാലചന്ദ്രന്‍ നായര്‍, വി രാജന്‍, ഇ മണികണ്‌ഠന്‍, ടി ഗംഗാധരന്‍ മാസ്റ്റര്‍, രാമപ്രസാദ് കെ, ശ്രീനാഥ്, ധന്യരാജ്, മഹേഷ്, അശ്വത്ത് സംസാരിച്ചു.







