കാസര്‍കോട്: ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ബള്ളൂര്‍ പഞ്ചായത്തില്‍ ബി ജെ പി അധികാരത്തിലേക്ക്.
തിരഞ്ഞെടുപ്പില്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥനമാനിച്ചു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചുവെന്നാരോപിച്ചു ഗീതയെയും ഇവരുടെ തിരഞ്ഞെടുപ്പു സഹായിയായിരുന്ന നരേന്ദ്ര ഗൗഡയേയും ബി ജെ പിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇരുവരെയും പുറത്താക്കിയ നേതൃത്വത്തിന്റെ നടപടി പിന്‍വലിച്ചതായി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അറിയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം ബി ജെ പിക്ക് ഉറപ്പായി. നിരവധി വര്‍ഷങ്ങളായി ബി ജെ പിയാണ് പഞ്ചായത്ത് ഭരണം തുടര്‍ച്ചയായി കൈയാളുന്നത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി ജെ പി ഇവിടെ അധികാരത്തിലെത്തുന്നത്. ഇതോടെ ബി ജെ പി സ്വതന്ത്രന്‍ പുരുഷോത്തമനുള്‍പ്പെടെ ബി ജെ പിയുടെ അംഗ സംഖ്യ എട്ടായി ഉയര്‍ന്നു. എല്‍ ഡി എഫിന് രണ്ടു സീറ്റുണ്ട്. മറ്റു സീറ്റുകള്‍ യു ഡി എഫിനും കക്ഷിരഹിതര്‍ക്കുമാണ്. നാളെ (ശനി)യാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.







