കാസര്‍കോട്: എട്ടുവയസ്സുള്ള ആണ്‍കുട്ടിയെ പത്തു വയസ്സുള്ള രണ്ടു ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടിയാണ് പരാതിക്കാരന്‍. മൂന്നാംക്ലാസില്‍ പഠിക്കുന്ന തന്നെ അഞ്ചാംക്ലാസില്‍ പഠിക്കുന്ന രണ്ടുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നു പരാതിയില്‍ പറഞ്ഞു. തെക്കേമലബാറിലെ ഒരു സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടി വീട്ടില്‍ എത്തിയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് കേസ് രേഖകള്‍ സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി.







