കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക – സമ്മേളനത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നടത്തുന്ന ശതാബ്ദി സന്ദേശ യാത്രക്ക് 28ന് തളങ്കര മാലിക് ദീനാറില്‍ സ്വീകരണം നല്‍കും.
നൂറ്റാണ്ട് കാലത്തെ നിസ്തുല സേവനങ്ങളിലൂടെ കേരളത്തിലെ മത-ധാര്‍മിക- വിദ്യാഭ്യാസ രംഗങ്ങളില്‍ സവിശേഷ മുദ്ര പതിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദിയാഘോഷം 26 ഫെബ്രുവരി 4 മുതല്‍ 8 വരെ
കുണിയയില്‍ നടക്കും. ഇതിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്നു ആരംഭിച്ച ശതാബ്ദി സന്ദേശ യാത്ര 28ന് കാസര്‍ക്കോട്ടേക്ക് എത്തും.
ജില്ലയിലെ ഏക സ്വീകരണ കേന്ദ്രമാണ് തളങ്കര. 28ന് രാവിലെ 10 മണിക്കാണ് സ്വീകരണം. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷത വഹിക്കും.
സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹ്‌മാന്‍ പതാക ഉയര്‍ത്തും.
സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ മജ്‌ലിസുന്നൂര്‍ സദസിന് നേതൃത്വം നല്‍കും.
ചടങ്ങില്‍ കര്‍ണാടക നിയമ സഭാ സ്പീക്കര്‍ യു.ടി ഖാദര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.കെ. ഫൈസല്‍, പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമുദായിക സംഘടനാ ഭാരവാഹികള്‍ സംബന്ധിക്കും.
കാസര്‍കോട്ടെ സ്വീകരണത്തിന് ശേഷം മംഗളൂരുവിലേക്ക് പ്രയാണം ചെയ്യുന്ന യാത്ര വൈകിട്ടു മംഗളൂരു അഡിയാര്‍ കണ്ണൂര്‍ മൈതാനിയില്‍ സമാപിക്കുമെന്നു
എം.എസ്. തങ്ങള്‍ മദനി, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ബഷീര്‍ ദാരിമി തളങ്കര, ഇര്‍ശാദ് ഹുദവി ബെദിര, റഷീദ് ബെളിഞ്ചം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.







