കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ കേളുഗുഡ്ഡെയിലെ പഴയ മാലിന്യ കേന്ദ്രത്തില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടുത്തം നാട്ടുകാരെ പരിഭ്രമിപ്പിച്ചു. മാലിന്യ കേന്ദ്രത്തില്‍ മണ്ണിട്ട് മൂടിയിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപി ടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തു കുതിച്ചെത്തി തീ കെടുത്തി. വി.എം. സതീഷ്, അരുണ്‍ കുമാര്‍. എം.ഒ., കെ അനുശ്രീ, എം.എ.വൈശാഖ്, ജെ. ആനന്ദ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.







