കാസര്‍കോട്: മാതാവ് മരിച്ച് ഒരു മാസം തികയും മുമ്പെ മകളും മരിച്ചു. ഉദുമ, മാങ്ങാട്ടെ പരേതരായ എം. ഗോപാലന്‍-എം. ജാനകി ദമ്പതികളുടെ മകളും നെല്ലിയടുക്കം തറവാട്ടിലെ നാരായണന്റെ ഭാര്യയുമായ പുഷ്പലത(51)യാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുഷ്പലതയുടെ മാതാവ് ജാനകി (75) നവംബര്‍ 26ന് ആണ് മരിച്ചത്. പുഷ്പലതയുടെ മക്കള്‍: നീലിമ, നിഖില്‍. മരുമകന്‍: നിധീഷ് കുന്നൂച്ചി. സഹോദരങ്ങള്‍: എം മധുസൂദനന്‍, സുഗന്ധി, സുരേഷ് എം.ജി.







