കാസര്‍കോട്: മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. നെക്രാജെ, പുണ്ടൂര്‍, ശ്രീകൃഷ്ണ നിലയത്തിലെ കെ പി കീര്‍ത്തന്‍ രാജി (25)ന്റെ പരാതിയില്‍ എസ് ആദര്‍ശ് (28) എന്നയാള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
2023 സെപ്തംബര്‍ 26ന് അരലക്ഷം രൂപയാണ് ആദ്യം അയച്ചത്. നവംബര്‍ ഏഴിനു 40,000 രൂപയും ഡിസംബര്‍ 21ന് 1,72,500 രൂപയും പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തു. ഏറ്റവും ഒടുവില്‍ പ്രതിയുടെ നിര്‍ദ്ദേശപ്രകാരം പൂജയാദവ് എന്നയാളുടെ അക്കൗണ്ടിലേയ്ക്ക് 14,9500 രൂപയും അയച്ചു കൊടുത്തതായി പരാതിയില്‍ പറഞ്ഞു. മൊത്തം 18,29,000 രൂപ കൈക്കലാക്കിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയോ, കൈപ്പറ്റിയ പണമോ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







