കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതായി പരാതി. പനയാല്‍, ബട്ടത്തൂരിലെ സി സുനില്‍കുമാറിന്റെ ഭാര്യയും കര്‍ണ്ണാടക, സചിപ്പ, മുന്നൂര്‍ സ്വദേശിനിയുമായ സന്ധ്യ (25)യുടെ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കളായ കൃഷ്ണന്‍, ശാന്തഎന്നിവര്‍ക്കും എതിരെയാണ് കേസ്.
2023 മെയ് 14ന് ആണ് സുനില്‍കുമാറും സന്ധ്യയും മതാചാരപ്രകാരം വിവാഹിതരായത്. അതിനു ശേഷം ബട്ടത്തൂരിലെ ഭര്‍തൃവീട്ടില്‍ വച്ചും ചട്ടഞ്ചാലിലുള്ള വാടക വീട്ടില്‍ വച്ചും കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സന്ധ്യ വനിതാ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറഞ്ഞു.







