കുമ്പള : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുസ് ലിം ലീഗിൽ ധാരണയായി. ലീഗിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ ആദ്യ രണ്ടു വർഷം ഒരാളും പിന്നീടുള്ള മൂന്നു വർഷം മറ്റൊരാളും പഞ്ചായത്ത് പ്രസിഡന്റാവും.ഈ തീ രുമാനത്തോടെ എല്ലാവരെയും സന്തോഷിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. തീരുമാനമാനുസരിച്ചു
കുമ്പളയിൽ ആദ്യ രണ്ട് വർഷം വി.പി അബ്ദുൽ ഖാദർ പ്രസിഡന്റവും.പിന്നീട് എ.കെ ആരിഫ് മൂന്നു വർഷ തലസ്ഥാനം വഹിക്കും.
ലീഗ് ജില്ലാ പാർലമെൻ്ററി യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിവിധ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നിൽ കൂടുതൽ പേർ പ്രസിഡൻ്റ് സ്ഥാനത്തിന് അവകാശവാദവുമായി എത്തിയതോടെ രണ്ടര വർഷം എന്ന ഫോർമുലയാണ് പാർട്ടി മുന്നോട്ട് വെച്ചത്.
എന്നാൽ ആദ്യ ടേം രണ്ട് വർഷവും പിന്നീട് മൂന്ന് വർഷവുമാക്കി.
മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തന്ത്രങ്ങൾ ആവിഷ്കരിച്ച് യു.ഡി.എഫിന് വൻ വിജയണ്ടാക്കാൻ പ്രസിഡൻ്റ് അസീസ് മെരിക്കയുടെയും ജന.സെക്രട്ടറി എ.കെ ആരിഫിൻ്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സാധിച്ചതിനു
സംസ്ഥാന ലീഗ് നേതൃത്വം ഇവരെ അഭിനന്ദിച്ചിരുന്നു.
മാസങ്ങൾക്കകം നിയമാ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റും അസീസ് മെരിക്കെ, എ.കെ ആരിഫ് എന്നിരുടെ സേവനം അത്യാവശ്യമാണെന്ന് കണ്ടറിഞ്ഞതോടെയാണ്
എ.കെ ആരിഫിനെ രണ്ടാം ടേമിലേക്ക് പരിഗണിച്ചത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം സൈഫുള്ള തങ്ങൾ പ്രസിഡൻ്റാവും, തുടർന്ന് മൂന്നു വർഷം മൂന്ന് വർഷം അസീസ് മെരിക്കെയായിരിക്കും പ്രസിഡൻ്റ്.
മംഗൽപ്പാടി പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം റഹ്മാൻ ഗോൾഡനും, മൂന്ന് വർഷം പി.എം സലീമും പ്രസിഡന്റ് സ്ഥാ നം വഹിക്കും. മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യ ടേമിൽ ബഷീർ കനിലയും, പിന്നീട് എ.മുക്താറും പ്രസിഡൻ്റുമാരാകും.







