കാസര്‍കോട്: പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പെരിയ, ആയമ്പാറ, വില്ലാരംപതിയിലെ മിഥു(24)നെയാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മിഥുന്‍. പൂച്ചയെ രക്ഷിച്ച ശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. തനിയെ കിണറ്റില്‍ നിന്നു കയറാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെ നാട്ടുകാര്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മിനുറ്റുകള്‍ക്കകം സ്ഥലത്തേക്ക് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സുരക്ഷാബക്കറ്റ് ഉപയോഗിച്ചാണ് മിഥുനെ കരയ്ക്ക് കയറ്റിയത്. ആഴമേറിയ കിണറില്‍ കുടുങ്ങിയ ഇയാള്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.







