കാസര്‍കോട്: പാണത്തൂര്‍ കമ്മാടിയില്‍ ടാപ്പിംഗ് ജോലിക്കിടെ തൊഴിലാളിക്ക് കാട്ടുപോത്തിന്റെ കുത്തേറ്റു. കമ്മാടിയിലെ കെ. കെ.രാമന്‍ (46)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ പാണത്തൂര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സംഭവം. ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സുള്ള്യയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കമ്മാടിയില്‍ ആനകളുടെയും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ കാട്ടുപോത്തുകള്‍ കൃഷികള്‍ നശിപ്പിക്കുന്നത് പതിവാണെങ്കിലും മനുഷ്യരെ ആക്രമിച്ച സംഭവം കുറവാണെന്നു നാട്ടുകാര്‍ പറയുന്നു.







