വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന; ചേര്‍ത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ട ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതികളില്‍ നാലുപേര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കേസിലെ നാലാം പ്രതി സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഛത്തീസ് …

ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടി ആയി കൈപ്പറ്റിയ പണവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടറെ കയ്യോടെ പൊക്കി

തൃശൂര്‍: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടി യായി കൈപ്പറ്റിയ പണവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കയ്യോടെ പൊക്കി. ചാലക്കുടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ് ആണ് പാലിയേക്കരയില്‍ പിടിയിലായത്. 32,500 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സിനെ കണ്ടയുടന്‍ ഇയാള്‍ പണം കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും വീട്ടിലേക്ക് കാറില്‍ പോകുന്ന ദിവസമാണ് പണം വാങ്ങാറുള്ളതെന്നുമുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു …

പൊന്നിന് പൊന്നുംവില; ഒരു പവന് ഒരു ലക്ഷം കടന്നു; ഇന്ന് 1,01,600 രൂപ

കൊച്ചി: സ്വര്‍ണ്ണവില ഇന്ന് പവന് 1,01,600 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,700 രൂപയാണ്. സ്വര്‍ണ്ണവിലയില്‍ സര്‍വകാല റിക്കാഡാണിത്.ഇന്നലെ (തിങ്കള്‍) ഒരുപവന്‍ സ്വര്‍ണ്ണത്തിന് 99200 രൂപയായിരുന്നു. ഒരു ഗ്രാമിന് 12400 രൂപയും. വൈകിട്ട് 99840 രൂപയായി. ഇന്ന് ഒറ്റയടിക്ക് 1760 രൂപ വര്‍ധിക്കുകയായിരുന്നു.സ്വര്‍ണ്ണവില ഇനിയും ഉയരുമെന്നും പുതു വര്‍ഷം വരെ ഇതു തുടര്‍ന്നു കൊണ്ടിരിക്കുമെന്നും സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.ഈ മാസം ഒന്നിന് 95680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഡിസംബര്‍ …

പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി; രക്ഷകനായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പെരിയ, ആയമ്പാറ, വില്ലാരംപതിയിലെ മിഥു(24)നെയാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മിഥുന്‍. പൂച്ചയെ രക്ഷിച്ച ശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. തനിയെ കിണറ്റില്‍ നിന്നു കയറാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെ നാട്ടുകാര്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മിനുറ്റുകള്‍ക്കകം സ്ഥലത്തേക്ക് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സുരക്ഷാബക്കറ്റ് ഉപയോഗിച്ചാണ് മിഥുനെ കരയ്ക്ക് കയറ്റിയത്. ആഴമേറിയ കിണറില്‍ …

സര്‍ക്കാര്‍ അനുമതി നൽകി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഉടൻ അപ്പീല്‍ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. അതിജീവിത മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് …

1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി വീടും സ്ഥലവും; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂര്‍: കടബാധ്യത ഒഴിവാക്കാൻ സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയ മുൻ പ്രവാസി അറസ്റ്റിൽ. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67) നെയാണ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് കോടതി ഇയാളെ തലശ്ശേരി സബ്‌ജയിലിൽ റിമാൻഡ് ചെയ്തു. 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി വീടും, സ്ഥലവും, കാറും, ബൈക്കുമെല്ലാം വാഗ്ദാനം ചെയ്തായിരുന്നു ബെന്നിയുടെ കൂപ്പണ്‍ പദ്ധതി. വീടിന്റെ ജപ്തി ഒഴിവാക്കാനും ഭാര്യയുടെ കാൻസർ ചികിത്സയ്ക്കും പണം കണ്ടെത്താനാണ് 3300 ചതുരശ്രയടി വിസ്തൃതിയുള്ള തന്റെ വീട് ഒന്നാംസമ്മാനമായി …

ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ചുകടത്തി; 22 കാരന്‍ പിടിയില്‍

മംഗളൂരു: ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ച 22 കാരന്‍ പിടിയില്‍. ഉഡുപ്പി കാര്‍ക്കള സ്വദേശിയായ ഷോഡന്‍ (22) ആണ് അറസ്റ്റിലായത്. കടബയിലെ ഷിരാഡി സ്വദേശിയായ സുരേഷ് (46) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈമാസം 19 നാണ് ആംബുലന്‍സ് മോഷ്ടിച്ചത്. ഒരു അപകടവുമായി ബന്ധപ്പെട്ട അടിയന്തര കോള്‍ പ്രതീക്ഷിച്ച് ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. വേറൊരു ഡ്രൈവര്‍ ഉടന്‍ ഓടിക്കാന്‍ എത്തുമെന്ന് അറിയിച്ചതോടെ സുരേഷ് വീട്ടിലേക്ക് പോകുന്നതിനുമുമ്പ് താക്കോല്‍ വാഹനത്തിനുള്ളില്‍ വച്ചു. 20 …