നീലേശ്വരം: ആരോരുമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന വയോധികന് ആശ്രയമായി ജനമൈത്രി പൊലീസ്. കാര്യങ്കോട് സ്വദേശി പൊക്കനെയാണ് നീലേശ്വരം ജനമൈത്രി പൊലീസ് ചേര്‍ത്തു പിടിച്ചത്. പൊക്കനെ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച് സംരക്ഷണം ഒരുക്കി. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കേക്കും പൊലീസ് വാങ്ങിയിരുന്നു. കേക്ക് മുറിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും വിതരണം ചെയ്തു. പൊലീസിനൊപ്പമുള്ള ക്രിസ്മസ് ആഘോഷം അന്തേവാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. നിറഞ്ഞ സന്തോഷത്തോടെയാണ് അന്തേവാസികള്‍ ക്രിസ്മസ് ആഘോഷിച്ചത്. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ കെവി രതീശന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, സികെ കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊക്കനെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി സുസ്മിത ചടങ്ങില്‍ സംബന്ധിച്ചു.







