കാസര്‍കോട്: ബന്ധുവായ യുവാവ് വീട്ടില്‍ വരുന്നുവെന്ന വിരോധത്തില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കത്തി വീശുകയും മകളെ അടിക്കുകയും ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവിനെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. കടന്നപ്പള്ളി, വെളയാങ്കോട്, കുളപ്പുറത്തെ സുരേഷി (44)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.
ഭാര്യ എടനാട്, പെര്‍ണയിലെ ആശാകുമാരി നല്‍കിയ പരാതിയില്‍ നരഹത്യാശ്രമത്തിന് കേസെടുത്താണ് സുരേഷിനെ അറസ്റ്റു ചെയ്തത്. 21ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ആശാകുമാരിയുടെ ബന്ധുവായ ഗുരുപ്രസാദ് എന്നയാള്‍ വീട്ടില്‍ വരുന്ന വിരോധത്തില്‍ ചീത്ത വിളിക്കുകയും കൈകൊണ്ടടിക്കുകയും സിറ്റൗട്ടിന്റെ വാതിലില്‍ തലഇടിപ്പിക്കുകയും എട്ടു വയസ്സ് പ്രായമുള്ള മകളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നു പരാതിയില്‍ പറഞ്ഞു. 22ന് ഉച്ചക്ക് 12.30ന് വീണ്ടും മര്‍ദ്ദിച്ചുവത്രെ. കത്തി കൊണ്ട് തലയ്ക്കു നേരെ വീശി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







