കാസര്‍കോട്: മീഞ്ച, മദങ്കല്ലിലെ സജീവ ബിജെപി പ്രവര്‍ത്തകന്‍ നവീന (42) കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ നവീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മ്മാണ മേസ്തിരിയായിരുന്ന നവീന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തിരുന്നു. പരേതനായ കൃഷ്ണപ്പ-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശില്‍പ. മക്കള്‍: ധനുഷ്, സിഞ്ചന. സഹോദരങ്ങള്‍: ജയന്ത, സരിത.







