കാസര്‍കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹോട്ടല്‍ വ്യാപാരി മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എന്‍ നൂറുദ്ദീനാ(34)ണ് മരിച്ചത്. പയ്യന്നൂരിലെ സുബീ ഹോട്ടലുടമയായിരുന്നു. രണ്ടുദിവസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ചികില്‍സയിലിരിക്കെ മരിച്ചു. സംസ്‌കാരം മെട്ടമ്മല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. പരേതനായ എം സലാമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാന. മക്കള്‍: ലന, ഷാസ്മി. സഹോദരി: നൂറാബി. യുവവ്യാപാരിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.







