ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ 8 പഞ്ചായത്തുകളിലും കോട്ടയത്തെ മൂന്നു വാര്‍ഡുകളിലുമാണ് രോഗബാധ. ആലപ്പുഴയില്‍ നെടുമുടി, ചെറുതന, കരുവാറ്റ കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തി. നെടുമുടിയില്‍ കോഴികള്‍ക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗബാധ.
കോട്ടയത്തെ കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ കാട, കോഴി എന്നിവയ്ക്കാണ് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി.







