കാസര്‍കോട്: മടിക്കൈ പഞ്ചായത്തിലെ കാരക്കോട് പുലിയിറങ്ങിയതായി വിവരം. കാനത്തിലെ റബര്‍തോട്ടത്തില്‍ പുലി ഓടുന്നതായി കണ്ടതെന്ന് ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ടുദിവസം മുമ്പ് ഏച്ചിക്കാനം മുത്തപ്പന്‍ തറയിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മടിക്കൈ ഏച്ചിക്കാനം പാലത്തിനു സമീപം പ്രദേശവാസികള്‍ പുലിയെ കണ്ടെന്ന് പറയുന്നുണ്ട്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.







