കാസര്‍കോട്: ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോകമെങ്ങും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയുടെ നേതൃത്വത്തില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന്‍ ജനുവരി നാലിന് കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ ആരംഭിക്കും. പിരിയോഡിക് മൂലകങ്ങളെ കണ്ടിട്ടുണ്ടോ? ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്താണ്? ക്വാണ്ടം സയന്‍സ് എന്ന വിസ്മയ ലോകത്തേക്ക് വാതില്‍ തുറക്കുന്ന ക്വാണ്ടം സയന്‍സ് എക്‌സിബിഷന് വാതില്‍ തുറക്കാന്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പണിപ്പുരകളില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടറായ ലൂക്കായും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും നെഹ്‌റു കോളേജും സംയുക്തമായാണ് ആറു ദിവസത്തെ മെഗാ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. നൂറോളം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,കോളേ ജുകളില്‍ നന്നായി അയ്യായിരത്തോളം ശാസ്ത്ര കുതുകികളായ വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ പ്രദര്‍ശനം കാണാന്‍
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക്
ലൂക്ക സയന്‍സ് പോര്‍ട്ടല്‍ ( www.q.Luca. Co.in) വഴി ഒഴിഞ്ഞുകിടക്കുന്ന ടൈംസ് സ്‌പോട്ടില്‍ രജിസ്റ്റര്‍ ചെയ്യാം.
അധ്യാപകരും പൊതുജനങ്ങളും അടക്കം 10,000 പേര്‍ സന്ദര്‍ശനം കാണുമെന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നുന്നത്. എല്ലാ ദിവസവും രാവിലെ 9മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനം. 4 മണി മുതല്‍ 7 മണി വരെയാണ് പൊതുജനങ്ങള്‍ക്കുള്ള സമയം. സയന്‍സ് ക്ലാസിനും ഗെമിനും ശേഷം 10 പേരുള്ള ബാച്ചുകളാണ് പ്രദര്‍ശന നഗരിയിലേക്ക് കുട്ടികളെ കടത്തിവിടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലാ, കുസാറ്റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ ഇതിനകം നടന്ന പ്രദര്‍ശനങ്ങളില്‍ പരിശീലനം നേടിയ നെഹ്‌റു കോളേജിലെ പിജി വിദ്യാര്‍ത്ഥികളാണ് ഓരോ സ്റ്റാളിലും സയന്‍സ് കമ്മ്യൂണിക്കേറ്റര്‍മാര്‍.
ആറ് സ്റ്റാളുകളായി ഒരുക്കിയിട്ടുള്ള പ്രദര്‍ശനത്തില്‍ ഫ്‌ലൂറസന്‍സ്, സൂപ്പര്‍ ഫ്‌ലൂയിഡിറ്റി,സൂപ്പര്‍ കണക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങള്‍, സാങ്കേതികവിദ്യകള്‍,ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള ശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ എന്നിവ അവതരിപ്പിക്കും.ആവര്‍ത്തന പട്ടിക, ആറ്റം ഘടന, ഓര്‍ബിറ്റല്‍ തീയറി, സബ് അറ്റോമിക് കണക്ഷന്‍, സെമി കണ്ടക്ടറുകള്‍ എന്നിവയെ പരിചയപ്പെടുത്താന്‍ മോഡലുകള്‍ ഉണ്ടാകും.






