തിരുവനന്തപുരം: പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇരുവരേയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ന്റെ കാര്യത്തില്‍ തീരുമാനമായില്ല. പാര്‍ട്ടി നേതൃത്വം അവരുടെ നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നുമാണ് യോഗത്തിലെടുത്ത തീരുമാനം.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കും. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കും.







