പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് സ്വദേശി കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയും കലാകാരനും തൂങ്ങി മരിച്ചനിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ കൊലപ്പെടുത്തി ഇവർ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിൽ ആരെയും കാണാത്തതിനെ തുടർന്ന് കലാധരന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് ചീഫ് അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.







