മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ശേഷം യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ 19 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി പുതൃകാവില്‍ പി. സഹദ് (19) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 25 കാരിയുടെ പരാതിയിലാണ് സഹദ് പിടിയിലായത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കി. പിന്നീട് പ്രതിയെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധം കാരണം ചിത്രങ്ങള്‍ യുവതിയുടെ നഗ്നചിതങ്ങള്‍ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചുകൊടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍
നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴി പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇന്‍സ്റ്റഗ്രാം ഐഡി നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ വലയിലാകുന്നത്. മൊബൈല്‍ ടെക്നീഷന്‍ കോഴ്സ് പഠിച്ച ഇയാള്‍ റിപ്പയര്‍ ചെയ്യാന്‍ ഏല്‍പിച്ച ഫോണിലുണ്ടായിരുന്ന സിം ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്സ് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റോബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്.







