മികച്ച സേവനത്തിനുള്ള ഫിഫ വളണ്ടിയർ അവാർഡിൽ മലയാളി തിളക്കം: കാസർകോട് ബംബ്രാണ സ്വദേശി സിദ്ദിഖ് അവാർഡിന്റെ നിറവിൽ
ദോഹ: ഖത്തറിലെ മികച്ച വളണ്ടിയർ സേവനത്തിനുള്ളഈ വർഷത്തെ ഫിഫാ അവാർഡിൽ മലയാളിത്തിളക്കം. കാസർകോട് ബമ്പ്രാണ സ്വദേശി സിദ്ധീഖ് നമ്പിടി വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിൽ നടന്ന ആഘോഷ പരിപാടിയിൽ അണ്ടർ 17 വേൾഡ് കപ്പ് വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി കേരളത്തിന് അഭിമാനമായി.ഫിഫ അണ്ടർ 17 വേൾഡ് കപ്പ് , ഫിഫ അറബ് കപ്പ്, ഫിഫ ഇന്റർ കോണ്ടിനെൻ്റൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെൻറ്കൾക്കായി ഫിഫ നേരത്തെ വളണ്ടിയർ അപേക്ഷ ക്ഷണിച്ചിരുന്നു. ഇരുപത്തിഅയ്യായിരം അപേക്ഷകളിൽ നിന്നും …