കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌ക്കാര ചടങ്ങ് ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിവരെ പൊതുജനങ്ങള്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിക്കാം. മരണ വിവരമറിഞ്ഞ് സിനിമ- രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലെ പല പ്രമുഖരും കണ്ടനാട്ടെ വസതിയിലെത്തി അനുശോചനം അറിയിച്ചു.
സഹപ്രവര്‍ത്തകനെ അവസാനമായി കാണാന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം കണ്ടനാട്ടെ വീട്ടിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ ബാബു എംഎല്‍എ തുടങ്ങിയവരും എത്തിയിരുന്നു.







