കണ്ണൂര്‍: റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷിന് വീണ്ടും പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ രജീഷിന് അഞ്ചുമാസത്തിനിടെയാണ് വീണ്ടും പരോള്‍.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടി കെ രജീഷിന് ഒക്ടോബറിലാണ് ആദ്യം പരോള്‍ ലഭിച്ചത്. താണയിലെ ആശുപത്രിയിയില്‍ ചികിത്സക്കായിരുന്നു പരോള്‍. ഇപ്പോള്‍ അനുവദിച്ചത് സ്വാഭാവിക പരോള്‍ ആണെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.







